Got an opportunity to share some madness by being a member of Trip Couple Community, Thank you so much Sanju & Riya for giving the wonderful College-like opportunity to be in those good old days like days. Following is such stuff, thought of sharing the same with you all!
രാത്രി ആയിരിക്കുന്നു, നീണ്ട ഒരു വർഷത്തെ ജോലി വാസം കഴിഞ്ഞു കുറച്ച തോന്യവാസം കാണിക്കാൻ നാട്ടിലേക്കു വന്നതാണ്. രണ്ടു മാസം ഓൺസൈറ്റ് ആയിരുന്നു, വാട്സ് ആപ് ചാറ്റ് ഒക്കെ അടിഞ്ഞു കൂടി കിടക്കുന്നു. ഇത്രെയും പെട്ടന്ന് വീട്ടിൽ എത്തണം, ഉറങ്ങണം. തമ്പാന്നൂര് നിന്നും ബസ് കിട്ടും പക്ഷെ വാമനപുരത് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതാണ് സീൻ. അതും ഈ രാത്രി. ഒന്നാമതേ ബാലൻ ചേട്ടന്റെ വീട്ടിലെ പട്ടിക്ക് എന്നെ കണ്ടുകൂടാ, ഇനി ഈ സമയം കൂടി ആകുമ്പോ പണ്ട് അവന്റെ കാലു എറിഞ്ഞു ഓടിച്ചത് ഉൾപ്പടെ ഉള്ള കണക്കു അവൻ തീർക്കാൻ ചാൻസ് ഉണ്ട്, കോപ്പ് … പബ് ജി കളിക്കണ്ടാർന്നു, വീട് വരെ സ്ക്രീൻ ന്റെ വെളിച്ചം എങ്കിലും ഉണ്ടായേനെ, ഇനി ഇപ്പൊ ഗുരു കളിച്ചു പോകേണ്ടി വരും. കോട്ടയം സൂപ്പർ ഫാസ്റ് റിസർവേഷൻ ചെയ്തു കയറി ഞെളിഞ്ഞു ഇരുന്നു വരാം എന്ന് കരുതിയപ്പോ ദേ വരുന്നു ഒരപ്പൂപ്പൻ, നോക്കണ്ട എണീറ്റ് കൊടുത്തു!, ചെന്നൈ യിൽ നിന്നും ട്രെയിനിൽ കിടന്നു വന്നത് ആരോ കണ്ണ് വച്ചുകാണും.
നിലപാട് ആയ സ്ഥിതിക്, ടിക്കറ്റ് ഉം എടുത്തു, ഹെഡ്സെറ്റ് ഉം കുത്തി, പാട്ടു കേൾക്കാൻ തീരുമാനിച്ചു, ഒന്നാം രാഗം പാടി തീരും മുൻപ് ഫോൺ പടം ആയി. ഇനി അവന്റെ സ്ഥാനം ചന്തിക്കു പുറകിൽ പോക്കെറ്റിൽ. അല്ലപിന്നെ, രാത്രിക്കു ഒരു പ്രേത്യേകത ഉണ്ട്, പണ്ട് കണ്ട പ്രേത കഥ ഉൾപ്പടെ എല്ലാം സിനിമ പോലെ മനസ്സിൽ വരും, പണ്ട് അമ്പലത്തിന്റെ പുറകിലെ വീട്ടിൽ ശ്യാമ ചേച്ചി തൂങ്ങി മരിച്ചത് ഇപ്പോഴും ഓർമ്മ ഉണ്ട്. ദേവിയേ എങ്ങനെ അവിടം കടന്നു പോകും, ആരെ എങ്കിലും വിളിക്കാം എന്ന് വച്ചാൽ ഫോൺ ഉം സ്വാഹാ. ഒന്നും നോക്കിയിട് കാര്യം ഇല്ല. ഇത്തരം സാഹചര്യം ആണ് ധീരന്മാരെ സൃഷ്ടിക്കുന്നത്, കൂടുതൽ ഒന്നും ഇല്ല. പക്ഷെ എത്താറാകും തോറും എന്തോ ഒരു ഭയം പോലെ, പുല്ലു വരണ്ടാർന്നു.
എത്താറായി, വെഞ്ഞാറമൂട് ആണ് ഏക ആശ്രയം, ആരെങ്കിലും കാണും, പേടിക്കണ്ട…ഈ ദൈവം ദൈവം എന്നൊക്കെ കേട്ടിട്ടുണ്ടോ, ചങ്ക് ബ്രോ തള്ള് സജി ദേ വലിഞ്ഞു കേറുന്നു ബസിൽ, സെക്കന്റ് ഷോയ്ക്കു പോയതാണ് പോലും. തള്ളൽ പ്രസ്ഥാനത്തിന്റെ രാജാവാണ്, ചെവിയിൽ നിന്നും ചോര വരും, പക്ഷെ ഇന്ന് അവന്റെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം, ഇനി അവൻ എന്തൊക്കെ പറഞ്ഞാലും എന്നെ കൊണ്ട് വീട്ടിൽ ആക്കിയിട്ടേ അവനെ ഞാൻ വീടു. ആശ്വാസം ആയി, സ്റ്റോപ്പ് ആയി, ഇറങ്ങി നടന്നു, ഒരു വര്ഷം കൊണ്ട് ഇവിടെ നടന്ന എല്ലാം ഞാൻ അറിഞ്ഞു, അവന് പക്ഷെ കാര്യം പിടികിട്ടി, എനിക്ക് പേടി ആണെന്ന്, കറക്റ്റ് ആ തേടി ശ്യാമ ചേച്ചിയുടെ വീട് എത്തിയപ്പോ എന്നെ ഇട്ടിട്ടു ഓടി, എന്ത് ചെയ്യാൻ, കണ്ടം ആണല്ലോ മുന്നിൽ, ഒന്നും നോക്കിയില്ല ഓടി തള്ളി, വീട്ടിൽ കേറി. ഫ്രഷ് ആയ സമയം കൊണ്ട് ഫോൺ ചാർജ് ആക്കി ഫസ്റ്റ് ഓൺ ആക്കി തന്തയ്ക്കു വിളിക്കാൻ വേണ്ടി എടുത്തത് അവനെ ആണ്, നാറി ഫോൺ ഓഫ് ചെയ്ത വച്ചേക്കുന്നു. നാളെ ആകട്ടെ അളിയാ, നിന്റെ കാര്യം ഞാൻ ഏറ്റു.
സൂര്യൻ ഒരു മാറ്റവും ഇല്ല, പുള്ളി ഓൺ ടൈം ഞാൻ എണീറ്റപ്പോ ഉച്ച കഴിഞ്ഞു. ശോ, ഒരു വര്ഷം ആയി അമ്മയുടെ ദോശയും സാമ്പാറും, ഫുൾ സെറ്റ്. ഇനി നാറീ നിഗ്രഹം, അവന്റെ വീട്ടിൽ പോണം. റെഡി ആയി ഇറങ്ങിയപ്പോ ഉണ്ട്, മേശപ്പുറത്തു ഒരു സഞ്ചയന കാർഡ്, സജി. അവൻ മരിച്ചിട്ട് ഇന്നേക്ക് ഏഴു ദിവസം. !
.
.
.
.
.
.
.
പെട്ടന്ന് ഒരു ഞെട്ടൽ ഞാൻ എണീറ്റ്, ഇപ്പോഴും ബസിൽ ആണ്. ഭാഗ്യം.വാച്ചിൽ നോക്കി മാണി ഒന്ന് കഴിഞ്ഞു, നല്ലപോലെ പേടിച്ചു, വെഞ്ഞാറമൂട് ആയി. ഉള്ളിൽ ഒരു പേടി പോലെ, ചുമ്മാ, കണ്ടക്ടർ ബെല്ലടിച്ചു, ആശ്വാസം … ആരോ ധാ ഓടി വന്നു കേറുന്നു, അതെ.. സജി അവൻ എന്നെ നോക്കി ഇതുവരെ നോക്കാത്ത മട്ടിൽ നോക്കികൊണ്ട് ഒരു ചോദ്യം, “എന്താ അളിയാ ഞാൻ കൂടെ വരണ്ടേ??”…